കേരളത്തില്‍ നിന്നുള്ള ആറംഗ യുഡിഎഫ് സംഘം നാളെ മംഗലാപുരത്തേക്ക്

കേരളത്തില്‍ നിന്നുള്ള ആറംഗ യുഡിഎഫ് സംഘം മംഗലാപുരത്തേക്ക് പോകും. വെടിവയ്പില്‍ മരണപ്പെട്ടവരുടെ വീടുകളും മലയാളികള്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളും സന്ദര്‍ശിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ തോതില്‍ സംഘര്‍ഷം ഉണ്ടാവുകയും രണ്ടുപേര്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മംഗളൂരുവിലേക്ക് പോകുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും എംപിയും എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എം ഷംസുദീന്‍, പാറയ്ക്കല്‍ അബ്ദുള്ള, എം സി ഖമറുദീന്‍ തുടങ്ങിയവരും സംഘത്തിലുണ്ടാകും.
വെടിവയ്പ് നടന്ന പ്രദേശങ്ങള്‍, വെടിവയ്പില്‍ മരണപ്പെട്ടവരുടെ വീടുകള്‍, മലയാളില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. നാളെ രാവിലെ ഒമ്പത് മണിക്ക് റോഡ് മാര്‍ഗം പ്രതിനിധി സംഘം മംഗലാപുരത്തേക്ക് പോകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here