Advertisement

ലീഡറുടെ ഓർമകൾക്ക് ഒൻപത് വയസ്; സംസ്ഥാനത്ത് ഉടനീളം അനുസ്മരണ പരിപാടികൾ

December 23, 2019
Google News 1 minute Read

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ ഓർമകൾക്ക് ഒൻപത് വയസ്. സംസ്ഥാനത്തുടനീളം കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗങ്ങൾ നടന്നു. വിവിധ ജില്ലകളിൽ നടന്ന ചടങ്ങുകളിൽ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം നിരവധി പേർ പങ്കെടുത്തു.

കെപിസിസി ആസ്ഥാനമായ തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്ന ചടങ്ങ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. കെ മുരളീധരൻ എംപി, വിഎം സുധീരൻ, എംഎം ഹസൻ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ മൂർധന്യാവസ്ഥയിൽ പോലും എതിർ വിഭാഗങ്ങളെ പരിഗണിച്ചിരുന്ന നേതാവായിരുന്നു കെ കരുണാകരൻ എന്ന് മകൻ മുരളീധരൻ പറഞ്ഞു.

കോഴിക്കോട് ഡിസിസിയിൽ നടന്ന അനുസ്മരണ ചടങ്ങ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. മതേതരത്വത്തിന്റെ ഉജ്വല പ്രതീകമാണ് കെ കരുണാകരനെന്ന് മുല്ലപ്പള്ളി പറഞ്ഞു. തൃശൂർ മുരളി മന്ദിരത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ മകൾ പത്മജ വേണുഗോപാൽ, ടിഎൻ പ്രതാപൻ എംപി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പുഷ്പാർച്ചന നടത്തി.

 

 

 

k karunakaran 9th death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here