ജാർഖണ്ഡിനെ ബിജെപി മുക്തമാക്കാനാണ് ജനം ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രണവ് ഝാ

ജാർഖണ്ഡിനെ ബിജെപി മുക്തമാക്കാനാണ് ജനം ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പ്രണവ് ഝാ. നിയമസഭാ തെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രണവ് ഝായുടെ പ്രതികരണം.
ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ സഖ്യം രൂപീകരിക്കാൻ കോൺഗ്രസ് തയാറാണ്. കോൺഗ്രസ് നേതൃത്വം മറ്റ് പാർട്ടികളുമായി ബന്ധപ്പെടുന്നുണ്ട്. ആവശ്യമെങ്കിൽ തങ്ങൾ എല്ലാവരും കൂടി ചേർന്ന് സർക്കാറിന് രൂപം നൽകുമെന്നും പ്രവീൺ ഝാ പറഞ്ഞു.
ജാർഖണ്ഡിൽ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നത് ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളുണ്ട്. ഈ സർക്കാറിനെ താഴെയിറക്കി പുതിയ സർക്കാറിനെ കണ്ടെത്താനാണ് ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here