തിരുവനന്തപുരത്ത് കർണാടക മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കർണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയ്ക്ക് നേരെ തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം.
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് യെദ്യൂരപ്പ തിരുവനന്തപുരത്ത് എത്തിയത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. വിമാനത്താവളത്തിൽ നിന്ന് കുടുംബ സമേതം നേരെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ പൂജകൾ നടത്തിയശേഷം എട്ടേകാലോടെ താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചു. തമ്പാനൂരും അരിസറ്റോ ജംഗഷ്നിലുമായി യെദ്യൂരപ്പയെ കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്രീകരിച്ചിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. മാത്രമല്ല പലയിടത്തായി നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നീക്കം അറിഞ്ഞതോടെ ചില പ്രവർത്തകർ റസ്റ്റോറന്റ്ിൽ ചായകുടിക്കാനെന്ന രീതിയിൽ കയറി. എന്നാൽ കടയിൽ കയറിയ പൊലീസ് ഇവരേയും അറസ്റ്റ് ചെയ്തു.
തമ്പാനൂർ ബസ് സ്റ്റാന്റിൽ കേന്ദ്രീകരിച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ റോഡിലേക്കിറങ്ങാതെ തടഞ്ഞു. ചിലയിടങ്ങളിൽ പൊലീസും പ്രവർത്തകരുമായി തർക്കമുണ്ടായെങ്കിലും സംഘർഷത്തിലേക്ക് നീങ്ങിയില്ല.
story highlights-b s yediyurappa, youth congress, KSU, black flag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here