Advertisement

ബിഎസ് 6 മാനദണ്ഡം നടപ്പിലാക്കുന്നതോടെ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കണമെന്ന് എണ്ണ കമ്പനികൾ

December 24, 2019
Google News 1 minute Read

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ബിഎസ് 6 മാനദണ്ഡം നടപ്പാക്കുന്നതിന്റെ ഭാഗമായി പെട്രോളിനും ഡീസലിനും വില വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് എണ്ണക്കമ്പനികൾ. ആവശ്യം അംഗീകരിക്കുന്ന പക്ഷം 2020 ഏപ്രിലിൽ ബിഎസ് 6 മാനദണ്ഡം നടപ്പാക്കുന്നതിനൊപ്പം പെട്രോളിന് 80 പൈസയും ഡീസലിന് 1.50 രൂപയും ‘പ്രീമിയം’ ഇനത്തിൽ വർധിപ്പിക്കും.

മാത്രമല്ല, ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനങ്ങൾ ഉത്പാദിപ്പിക്കുമ്പോൾ അധിക തുക ഈടാക്കാൻ കമ്പനികളെ സഹായിക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കില്ലെന്ന് വിദഗ്ദർ പറയുന്നു. എന്നാൽ ബിഎസ് മാനദണ്ഡം നടപ്പിലാക്കുന്നതോടെ റിഫൈനറികളിൽ മാറ്റം വരുത്താൻ കമ്പനികൾ നിക്ഷേപിക്കുന്ന തുക ഉപഭോക്താക്കളിൽ നിന്ന് തിരികെ പിടിക്കാൻ അനുവദിക്കണമെന്നാണ് ഇന്ധന കമ്പനികളുടെ ആവശ്യം.

നിലവിൽ ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ, ഭാരത് പെട്രോളിയം തുടങ്ങിയ കമ്പനികളാണ് അധിക മുതൽ മുടക്ക് നടത്തിയിരിക്കുന്നത്. എണ്ണ കമ്പനികൾ മുന്നോട്ടുവച്ച ആശയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here