കുളിമുറിയിൽ തലയടിച്ച് വീണു; ബ്രസീൽ പ്രസിഡന്റിന്റെ ഓർമ പോയി

കുളിമുറിയിൽ തലയടിച്ച് വീണ് ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൽസൊനാറോയുടെ ഓർമ നഷ്ടപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് പ്രസിഡന്റ് കുളിമുറിയിൽ വീണത്. താത്കാലികമായാണ് ഓർമ നഷ്ടമെന്ന് ഡോക്ടർമാർ.
‘തലേ ദിവസം ചെയ്ത കാര്യങ്ങൾ പാടേ മറന്ന് പോയി. ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ല.’ ഓർമ തിരിച്ച് കിട്ടിയ പ്രസിഡന്റ് പറഞ്ഞു. ചൊവ്വാഴ്ചയാണ് ചികിത്സക്ക് ശേഷം ബൊൽസൊനാറോ ബ്രസീലിയയിലെ ആർമ്ഡ് ഫോഴ്‌സസ് ആശുപത്രി വിട്ടത്. ഇദ്ദേഹം സുഖപ്പെട്ട് വരികയാണ്.
ചെക്കപ്പുകൾക്ക് ശേഷം മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അടിവയറ്റിൽ ജെയർ ബൊൽസൊനാറോക്ക് കുത്തേറ്റിരുന്നു. നാല് സർജറികൾക്ക് ശേഷമാണ് നേതാവ് സുഖം പ്രാപിച്ചത്. റിപ്പബ്ലിക് ദിനത്തിൽ നരേന്ദ്ര മോദി അതിഥിയായി ക്ഷണിച്ചിരുന്നത് ബ്രസീൽ പ്രസിഡന്റിനെയാണ്.
brazil president, memmory loss, Jair Bolsonaro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here