ഗവർണറുടെ പരിപാടികൾ ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല: എകെ ബാലൻ

ഗവർണറും ബിജെപി നേതാവുമായ ആരിഫ് മുഹമ്മദ് ഖാന്‍റെ പരിപാടികൾ ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എകെ ബാലൻ. പ്രധാന പദവിയിൽ ഇരിക്കുന്നവർ എന്ത് പറയണം എന്ന് അവർ തന്നെ തീരുമാനിക്കണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന ഗവർണറുടെ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിഷേധം രൂക്ഷമാക്കുന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
Read Also: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്
സംയുക്തസമരത്തെ തള്ളി പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രനെ മന്ത്രി നിശിതമായി വിമർശിച്ചു. എൽഡിഎഫ്- യുഡിഎഫ് സംയുക്ത സമരത്തിനെ തള്ളിയ മുല്ലപ്പള്ളി ഇന്ത്യക്ക് മാതൃകയായ സമരത്തെയാണ് തള്ളിപ്പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ലക്ഷ്യം എന്തെന്ന് കേരളം ചർച്ച ചെയ്യണമെന്നും മന്ത്രി. അതേസമയം, പൗരത്വ നിയമഭേദഗതി ചർച്ച ചെയ്യാൻ സർക്കാർ ഞായറാഴ്ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
സിനിമാക്കാരെ നികുതി പറഞ്ഞ് ഭീഷണി പെടുത്തുന്നത് ശരിയല്ല. ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ശ്രമമാണ് നടക്കുന്നത് എന്നും മന്ത്രി എകെ ബാലൻ പറഞ്ഞു.
arif muhammad khan, ak balan, caa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here