എന്‍പിആര്‍ എന്‍ആര്‍സിക്കുള്ള ആദ്യപടി; 2014 ലെ രേഖ പുറത്തുവിട്ട് മുന്‍ എംപി ടി എന്‍ സീമ

ദേശീയ ജനസഖ്യാ രജിസ്റ്ററിന് (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വിട്ട് മുന്‍ രാജ്യസഭാംഗം ടി എന്‍ സീമ. രാജ്യസഭാ എംപിയായിരിക്കെ 2014ല്‍ ടി എന്‍ സീമയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയില്‍ എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമുണ്ടെന്ന് സമ്മതിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പിന് വേണ്ടി സഹമന്ത്രി കിരണ്‍ റിജിജു ആണ് മറുപടി നല്‍കിയിരിക്കുന്നത്.


ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ആദ്യ പടിയാണ് എന്‍പിആറെന്ന് കിരണ്‍ റിജിജു മറുപടിയില്‍ പറയുന്നു. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യവും മറുപടിയും ഉള്‍ക്കൊള്ളുന്ന രേഖയാണ് ടി എന്‍ സീമ ഫേസ്ബുക്കില്‍ പങ്ക് വച്ചത്. രാജ്യമാകെ എന്‍ആര്‍സി നടപ്പാക്കുമെന്ന് കഴിഞ്ഞ മാസം രാജ്യസഭയില്‍ പറഞ്ഞ അമിത് ഷാ, അങ്ങനെയൊരു കാര്യം പാര്‍ലമെന്റോ കേന്ദ്ര മന്ത്രിസഭയോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു.

Story Highlights- NPR,  NRC, Former MP TN Seema ,Citizenship Amendment Act,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top