നൂറ്റാണ്ടിലെ ആകാശ വിസ്മയം; വലയ സൂര്യഗ്രഹണം കാണാൻ വയനാട്ടിൽ വിപുലമായ സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം

നൂറ്റാണ്ടിലെ ആകാശ വിസ്മയമായ വലയ സൂര്യഗ്രഹണം കാണാൻ വയനാട്ടിൽ വിപുലമായ സൗകര്യങ്ങളൊരുക്കി ജില്ലാ ഭരണകൂടം. 26 ന് കൽപറ്റയിലും മീനങ്ങാടിയിലും മഹാസംഗമങ്ങൾ നടക്കും. രാവിലെ 8.05ന് ദൃശ്യമായി തുടങ്ങുന്ന ഗ്രഹണം 11.07 വരെ നീണ്ട് നിൽക്കും.

ആകാശ കൗതുകം ഏറ്റവും ഭംഗിയിൽ ആസ്വദിക്കാനാകുന്ന വയനാട്ടിൽ വിപുലമായ ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടവും മറ്റ് ശാസ്ത്രാവബോധ സംഘടനകളും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിൽ ഇതിനോടകം 400 ൽ പരം വോളന്റിയർമാർക്ക് ഇതുമായി ബന്ധപ്പെട്ട് പരിശീലനം നൽകിയിട്ടുണ്ട്.

Story Highlights- വലയ സൂര്യഗ്രഹണത്തിന് ഇനി രണ്ട് നാള്‍; വലയ ഗ്രഹണമെന്നാല്‍ എന്ത് ? [24 Explainer]

കൽപറ്റ് എസ്‌കെഎംജെ സ്‌കൂൾ മൈതാനത്ത് മഹാസംഘമത്തോടനുബന്ധിച്ച് കോഴിക്കോട് പ്ലാനറ്റോറിയത്തിന്റെ എക്‌സിബിഷൻ ബസും പ്രൊജക്ഷൻ സ്‌ക്രീനും ഒരുക്കും. മീനങ്ങാടിയിൽ ഗ്രഹണം സംബന്ധിച്ച പാനൽ പ്രദർശനവുമുണ്ടാകും. ഗ്രഹണം കാണാനുള്ള സൗരക്കണ്ണടകളും ഇവിടങ്ങളിൽ ലഭ്യമാകും. ശാസ്ത്രകൗതുകം നേരിൽ കാണാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ശാസ്ത്രാന്വേഷികൾ കൽപറ്റയിലേക്കെത്തിയിട്ടുണ്ട്.

Story Highlights- solar eclipse

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top