ആരാധനാലയങ്ങള്‍ക്കും സാംസ്‌കാരിക സ്ഥാപനള്‍ക്കും ഭൂമി പതിച്ച് നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം

സംസ്ഥാനത്ത് ആരാധനാലയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും കൈവശംവച്ചിരിക്കുന്ന ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി പതിച്ച് നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഭൂമി വിലയീടാക്കി പതിച്ചു നല്‍കുകയും ബാക്കിയുള്ളവ തിരിച്ചെടുക്കുകയും ചെയ്യും. ആരാധനാലയങ്ങള്‍ക്ക് പരമാവധി ഒരേക്കര്‍ വരെയാണ് നല്‍കുക. നാല് വിഭാഗമായി തിരിച്ചാണ് ഇതിനുള്ള വില ഈടാക്കുക.
സംസ്ഥാനത്തെ ആരാധനാലയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും പാട്ടത്തിനെടുക്കുകയും കൈവശം വച്ചിരിക്കുകയും ചെയ്യുന്ന ഭൂമിയാണ് പതിച്ച് നല്‍കുന്നത്. ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഭൂമി വില ഈടാക്കി പതിച്ചു നല്‍കുകയും കൈവശംവച്ചിരിക്കുന്നതില്‍ ബാക്കി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യും. ശ്മശാനങ്ങള്‍ക്കും ഭൂമി പതിച്ച് നല്‍കും.
ആരാധനാലയങ്ങള്‍ക്ക് പരമാവധി ഒരേക്കര്‍ വരേയും ശ്മശാനങ്ങള്‍ക്ക് 75 സെന്റ് വരെയുമാണ് പതിച്ച് നല്‍കുക. സ്വാതന്ത്ര്യത്തിന് മുമ്പ് ഭൂമി കൈവശം വച്ചിട്ടുള്ള ആരാധനാലയങ്ങള്‍ക്ക് ന്യായവിലയുടെ പത്ത് ശതമാനം നല്‍കിയും കേരളപ്പിറവി വരെയുള്ളവയ്ക്ക് 25 ശതമാനം ഈടാക്കിയും പതിച്ച് നല്‍കും. കേരളപ്പിറവി മുതല്‍ 90 ജനുവരി വരെ ഭൂമി ലഭിച്ചവര്‍ ന്യായവില നല്‍കണം. 90 മുതല്‍ 2008 ഓഗസ്റ്റ് 25 വരെയുള്ളവര്‍ നിലവിലുള്ള വിപണിവില നല്‍കണം. ക്ലബുകള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും പതിച്ച് നല്‍കുന്ന ഭൂമിക്കും വിപണിവില ഈടാക്കും. ഇപ്പോള്‍ കൈവശം വച്ചിട്ടുള്ള ഭൂമി ഇതില്‍ കൂടുതലാണെങ്കില്‍ ബാക്കി സര്‍ക്കാര്‍ ഏറ്റെടുക്കും. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്താന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി.
Story Highlights – Cabinet decision, allocate land, places of worship,cultural institutions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here