കോയമ്പത്തൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍ മധുക്കരയ്ക്ക് സമീപം ദേശീയ പാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി പോത്തനൂര്‍ മെയിന്‍ റോഡിലാണ് അപകടം. പാലക്കാട് ചിറ്റൂര്‍ വാരിയത്ത്കാട് ഗംഗാധരന്റെ മകന്‍ രമേഷ്(50), രമേഷിന്റെ മകന്‍ അമ്പാടി എന്ന ആദിഷ്(12), രമേഷിന്റെ സഹോദര ഭാര്യ മീര(37), സഹോദരന്റെ മകന്‍ ഋഷികേശ്(7) എന്നിവരാണ് മരിച്ചത്
അപകടത്തില്‍ വിപിന്‍ ദാസ്, ആര്‍ദ്ര, രാജ, ആതിര എന്നിവര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിപിന്‍ദാസ് സിംഗപ്പൂരില്‍ എന്‍ജീനീയറാണ്. മൂന്നുദിവസം മുന്‍പാണ് നാട്ടിലെത്തിയത്. സിംഗപ്പൂരിലേക്ക് പോകുന്ന വിപിന്‍ദാസിനെയും കുടുംബത്തേയും യാത്ര അയക്കാന്‍ സഹോദരന്‍ രമേഷ് മക്കളുമായി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം.
Story Highlights- Coimbatore, car, tanker lorry, accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here