ഗുരുഗ്രാമിൽ നാലംഗ മുഖംമൂടി സംഘം കടയിലേക്ക് വെടിയുതിർത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഗുരുഗ്രാമിൽ നാലംഗ സംഘം കടയിലേക്ക് ഇടിച്ചുകയറി വെടിവയ്പ്പ് നടത്തി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സച്ചിൻ ഗോയൽ എന്ന വ്യക്തിയുടെ കടയിലാണ് ആക്രമണം ഉണ്ടായത്.
മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. കടയിലെത്തി സംഘം സിഗരറ്റ് ചോദിച്ചു. ഇത് നൽകാൻ വിസമ്മതിച്ചതോടെ സംഘം വെടിയുതിർക്കുകയായിരുന്നു. എന്നാൽ ധൈര്യം സംഭരിച്ച് ഗോയലും ജീവനക്കാരും ഇവരെ പ്രതിരോധിക്കുകയായിരുന്നു. തുടർന്ന് സംഘം കടയിൽ നിന്ന് ഓടി മറയുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

 

Story Highlights- Gurugram, Firing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top