Advertisement

കരിമ്പിൻ പാടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഗർഭപാത്രം നീക്കിയതിൽ അടിയന്തര ഇടപെടൽ വേണം; ഉദ്ധവ് താക്കറെയ്ക്ക് നിതിൻ റാവത്തിന്റെ കത്ത്

December 26, 2019
Google News 0 minutes Read

മഹാരാഷ്ട്രയിൽ കരിമ്പിൻ പാടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഗർഭപാത്രം നീക്കിയതിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മന്ത്രി നിതിൻ റാവത്തിന്റെ കത്ത്. ആർത്തവ ദിനങ്ങളിൽ ജോലി ചെയ്യാത്തതിനാൽ ശബളം നഷ്ടപ്പെടുന്നതിനാലാണ് ഇവർ ഗർഭപാത്രം നീക്കം ചെയ്യുന്നത്. പാടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

മഹാരാഷ്ട്രയിലെ കരിമ്പിൻ പാടങ്ങളിൽ ജോലി ചെയ്യുന്ന 30000ത്തിലധികം സ്ത്രീകൾ ഗർഭപാത്രം നീക്കിയെന്നാണ് നിതിൻ റാവത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നൽകിയ കത്തിൽ പറയുന്നത്. ആർത്തവ ദിനങ്ങളിൽ കരിമ്പിൻ പാടങ്ങളിൽ സ്ത്രീകൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. ഈ ദിവസങ്ങളിലെ ശബളം നഷട്ടമാകുന്നതോടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഇവർ കുടുംബം പുലർത്താൻ കഷ്ടപ്പെടുകയാണ്. ഇതോടെയാണ് ഗർഭപാത്രം നീക്കം ചെയ്യാൻ ഇവർ തയ്യാറായതെന്നും കത്തിൽ പറയുന്നു.

ഒസ്മാനാബാദിലും, ബീഡിലും സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്തതായി നേരെത്തെയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഇവരുടെ പ്രശ്‌നങ്ങൾ പരിഗണിക്കണമെന്നും നിതിൻ റാവത്ത് ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here