ആരാധകരോടൊപ്പം ഹെലികോപ്റ്ററിൽ ഉല്ലാസയാത്ര നടത്തി നടൻ പൃഥ്വിരാജ്

ആരാധകരോടൊപ്പം ഹെലികോപ്റ്ററിൽ ഉല്ലാസയാത്ര നടത്തി നടൻ പൃഥ്വിരാജ്. താൻ നായകനായ ‘ഡ്രൈവിംങ്ങ് ലൈസൻസ്’ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിച്ചാണ് താരം ആരാധകർക്കൊപ്പം യാത്ര നടത്തിയത്.
ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരത്തിൽ വിജയികളായവർക്കൊപ്പമാണ് നടൻ പൃഥ്വിരാജ് ഹെലികോപ്റ്ററിൽ യാത്ര നടത്തിയത്. കൊച്ചിയിൽ നിന്നും കോഴിക്കോടേക്കും, കോഴിക്കോട് നിന്ന് ജഡായു പാറയിലേക്കും, അവിടെ നിന്ന് തിരുവനന്തപുരത്തേക്കും ഒടുവിൽ തിരികെ കൊച്ചിക്കുമാണ് യാത്ര. ആരാധകരോടൊപ്പം ഹെലികോപ്റ്റർ യാത്ര നടത്തുന്നതിൽ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു.
താരത്തോടൊപ്പം യാത്ര ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷം വിജയിക്കും മറച്ചുവച്ചില്ല. വെള്ളിത്തിരയിലെ സൂപ്പർ താരവും, വെഹിക്കിൾ ഇൻസ്‌പെക്ടറും തമ്മിലുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here