Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കൽ; സമരം ശക്തമാക്കാനൊരുങ്ങി പ്രദേശവാസികൾ

December 27, 2019
Google News 1 minute Read

മരടിൽ സമരം ശക്തമാക്കാൻ പ്രദേശവാസികൾ. നാട്ടുകാരുടെ ആശങ്ക പരിഹരിച്ചിലെങ്കിൽ വരുന്ന 30 ന് ശേഷം പ്രതിഷേധ സമരം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി ട്വന്റിഫോറിനോട്. ഫ്‌ളാറ്റുകളുടെ ഭിത്തികൾ പൂർണമായി തകർത്ത ശേഷം മാത്രം സ്‌ഫോടനം നടത്തണമെന്നും ആവശ്യം.

മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകൾക്ക് സമീപം താമസിക്കുന്നവർ വലിയ ആശങ്കയിലാണ്. ഫ്‌ളാറ്റുകളുടെ ഭിത്തികൾ പൂർണമായും തകർത്ത ശേഷം മാത്രം സ്ഥോടനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫ്‌ളാറ്റിൽ പരിശോധന നടത്തിയ എക്‌സ്‌പ്ലോസീവ് കൺട്രോളർ ആർ.വേണുഗോപാലും ഈ ആവശ്യം തന്നെയാണ് ഉദ്യോഗസ്ഥർക്ക് മുന്നിൽ അവതരിപ്പിച്ചത്. തങ്ങളുടെ ആശങ്ക പരിഹരിച്ചിലെങ്കിൽ ഈ 30-ാം തീയതി മുതൽ ശക്തമായ സമരവുമായി മുന്നോട്ട് നീങ്ങുമെന്നും നാട്ടുകാർ അറിയിച്ചു.

അതേസമയം, ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള സ്ഥോടക വസ്തുക്കൾ 4 ദിവസത്തിനുളളിൽ എത്തിക്കും. 2020 ജനുവരി 11-ാം തീയതി 11 മണിക്കാണ് മരടിൽ ആദ്യ ഫ്‌ളാറ്റ് പൊളിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here