മിലിട്ടറി എഞ്ചിനീയറിങ് കോളജിൽ വെച്ച് മരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ ജന്മനാട്ടിലെത്തിക്കും
പൂനെ മിലിട്ടറി എഞ്ചിനിയറിങ്ങ് കോളേജിൽ പരിശീലനത്തിനിടെ ബെയ്ലി പാലം തകർന്ന് മരിച്ച പാലക്കാട് കുത്തന്നൂർ സ്വദേശി സജീവ് കുമാറിന്റെ മൃതദേഹം നാളെ ജന്മനാട്ടിലെത്തിക്കും. വിമാനമാർഗം കോയമ്പത്തൂരിലെത്തിക്കുന്ന മൃതദേഹം രാവിലെ 10 മണിയോടെ വീടിന് സമീപത്ത് പൊതുദർശനത്തിന് വെയ്ക്കും.
പൂനെ മിലിറ്ററി എഞ്ചിനിയറിങ്ങ് കോളേജിൽ ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. ബെയ്ലി പാലം നിർമ്മാണ പരിശീലനത്തിനിടെ പാലം തകർന്ന് സജീവ് കുമാർ ഉൾപ്പെടെ.രണ്ട് ജവാൻമാർ മരിച്ചെന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്. 9 വർഷമായി കരസേനയിൽ ജോലി ചെയ്യുന്ന സജീവ് കുമാർ അവധിക്ക് 10 ദിവസം മുൻപ് നാട്ടിൽ വന്ന് മടങ്ങിയതേ ഉള്ളൂ.
നാളെ രാവിലെ പൂനെയിൽ നിന്ന് വിമാനമാർഗം സജീവ് കുമാറിന്റെ മൃതദേഹം കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിക്കും. വീടിന് പരിസരത്തെ പൊതു ദർശനത്തിന് ശേഷം നാളെ ഉച്ചക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
മരിച്ച സജീവ് കുമാറിന് ഭാര്യയും 56 ദിവസം പ്രായമായ കുഞ്ഞുമുണ്ട്.
Story Highlights: Death, Army Man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here