‘ഗവർണർ ആർഎസ്എസിന്റെ കുഴലൂത്തുകാരൻ’: കണ്ണൂർ ഡിസിസി

കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന പരിപാടിയിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി. പൗരത്വ നിയമഭേദഗതിയിൽ കേന്ദ്രസർക്കാറിനെ അനുകൂലിച്ച് നിലപാടെടുത്ത ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് കണ്ണൂർ ഡിസിസി നടത്തിയത്. നാളെ തുടങ്ങുന്നകണ്ണൂർ സർവകലാശാല ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റണമെന്നാണ് ആവശ്യം. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സർവകലാശാലകളിലെ വിദ്യാർത്ഥികളും ചരിത്രകാരന്മാരും പങ്കെടുക്കുന്ന പരിപാടിയിൽബിജെപി സർക്കാറിന് വേണ്ടി ചരിത്രം വളച്ചൊടിക്കുന്ന ഖാനെ പങ്കെടുപ്പിക്കരുത്.
Read Also: അധികാരത്തിലേറിയാൽ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥർ; നിലപാടിൽ മാറ്റമില്ലെന്ന് കേരളാ ഗവർണർ
ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽ പറത്തുന്നസംഘപരിവാർ ശക്തികൾക്ക് കുടപിടിക്കുന്ന ഗവർണറെ ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കുന്നത് രാജ്യത്തോട് കാട്ടുന്ന ക്രൂരതയാണെന്ന് പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നാലാംകിട രാഷ്ട്രീയ പ്രചാരണം നടത്തുന്ന ഗവർണർ ആർഎസ്എസിന്റെ കുഴലൂത്തുകാരനാണെന്നും കോൺഗ്രസ് ആരോപിച്ചു.
സിപിഐഎം നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റിനെ പ്രതിരോധത്തിലാക്കുന്നതാണ് കോൺഗ്രസ് നീക്കം. എന്നാൽ ചാൻസലറെന്ന നിലയ്ക്കാണ് ഗവർണർ പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പറഞ്ഞു. നാളെ മുതൽ ഈ മാസം 30 വരെയാണ് ഇന്ത്യൻ ചരിത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1500ലധികം പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
governor arif muhammed khan, kannur dcc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here