ഉഡാനക്ക് വേണ്ടി എത്ര തുക മുടക്കാനും തയ്യാറായിരുന്നു എന്ന് ബാംഗ്ലൂർ പരിശീലകൻ

ശ്രീലങ്കൻ ഓൾറൗണ്ടർ ഇസിരു ഉഡാനക്ക് വേണ്ടി എത്ര തുക മുടക്കാനും തയ്യാറായിരുന്നു എന്ന് ബാംഗ്ലൂർ പരിശീലകൻ മൈക്ക് ഹെസൻ. മറ്റ് ടീമുകളും ഉഡാനയെ നോട്ടമിട്ടുന്നുവെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ ലേലത്തിൽ സ്വന്തമാക്കാൻ ബുദ്ധിമുട്ടായിരുന്നു എന്നും ഹെസൻ പറഞ്ഞു.
“വ്യത്യസ്ത വേരിയേഷനുകളിൽ പന്തെറിയാനുള്ള കഴിവാണ് ഉഡാനയുടെ പ്രത്യേകത. ഒപ്പം ബാറ്റ് കൊണ്ടും ടീമിന് മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ലേലത്തിൽ നിന്ന് സ്വന്തമാക്കാൻ ഏറെ ബുദ്ധിമുട്ടി”- ഹെസൻ പറഞ്ഞു. ആരെയൊക്കെ വാങ്ങണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും അതനുസരിച്ചാണ് ലേലത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഉഡാനയെ സ്വന്തമാക്കിയത്. ഉഡാനയോടൊപ്പം ആരോൺ ഫിഞ്ച്, ജോഷ് ഫിലിപ്പ്, ക്രിസ് മോറിസ്, ഡെയിൽ സ്റ്റെയിൻ, കെയിൻ റിച്ചാർഡ്സൺ എന്നിവരെയും ബാംഗ്ലൂർ ടീമിലെത്തിച്ചു.
Story Highlights: RCB, Auction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here