Advertisement

തൃശൂരിൽ ഇന്ന് അണി നിരക്കുന്നത് ആയിരക്കണക്കിന് ക്രിസ്മസ് പാപ്പമാർ

December 27, 2019
Google News 1 minute Read

ആയിരക്കണക്കിന് ക്രിസ്മസ് പാപ്പമാർ ഇന്ന് തൃശൂർ സ്വരാജ് റൗണ്ട് കീഴടക്കും. തൃശൂർ അതിരൂപതയും പൗരവലിയും ഒന്നിച്ച് നടത്തുന്ന ‘ബോണ് നത്താലെക്ക്’ വൈകീട്ട് നാലിന് തുടക്കമാകും.

ജാതിമത ഭേദമന്യേ ക്രിസ്മസ് ആഘോഷം കേമമാക്കാനാണ്, സന്താക്‌ളോസിന്റെ വേഷമണിഞ്ഞവർ സ്വരാജ് റൗണ്ടിലേക്കെത്തുന്നത്. 10000ത്തിൽ പരം പാപ്പമാർ ഇത്തവണ ബോണ് നത്താലെയിൽ അണിനിരക്കും. മാലാഖമാരുടെ വേഷമണിഞ്ഞ കുട്ടികളും നിശ്ചല ദൃശ്യങ്ങളും ദൃശ്യാവിഷ്‌ക്കരങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടും.

വൈകുന്നേരം നാലിന് സെന്റ് തോമസ് കോളേജിൽ നിന്ന് തുടങ്ങുന്ന ബോണ് നത്താലെ റൗണ്ട് വലം വെച്ച് കോളേജിൽ അവസാനിക്കും. കേന്ദ്രമന്ത്രി വി മുരളീധരൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എസി മൊയ്തീൻ വിഎസ് സുനിൽകുമാർ, സി രവീന്ദ്രനാഥ് വിവിധ മതമേലധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും. ബോൺ നത്താലെക്ക് മുന്നോടിയായി ഇന്നലെ ബിഷപ്പ് ഹൗസ് പരിസരത്ത് ഒരുക്കിയ സേനഹ വിരുന്നിൽ ഞരുവിൽ കഴിയുന്നവർ വിശിഷ്ടാധിതികളായി. 50 അടി നീളത്തിലുള്ള കേക്ക് മുറിച്ചാണ് സ്‌നേഹവിരുന്നിന് തുടക്കമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here