Advertisement

എൻആർസി ചർച്ച ചെയ്തിട്ടില്ലെന്ന് പറയുന്നത് പച്ചക്കള്ളമെന്ന് എ കെ ആന്റണി

December 28, 2019
Google News 0 minutes Read

ദേശീയ പൗരത്വ രജിസ്റ്റർ കേന്ദ്രമന്ത്രിസഭയിലോ പാർലമെന്റിലോ ചർച്ചചെയ്തിട്ടില്ല എന്ന് പറയുന്നത് പച്ചക്കള്ളമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആന്റണി ഡൽഹിയിൽ പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ എൻആർസി നടപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച് പാർലമെന്റിൽ അവതരിപ്പിച്ചതാണ് നയപ്രഖ്യാപനം. ഭരണഘടനയുടെ ആത്മാവ് നശിപ്പിക്കുന്ന പൗരത്വ നിയമത്തെ കോൺഗ്രസ് ഒരിക്കലും അനുകൂലിക്കില്ല. ബഹുസ്വരത, മതേതരത്വം ഉൾപ്പെടെ ഉറപ്പു വരുത്തണം. മതത്തെ അടിസ്ഥാനമാക്കി പൗരത്വം കൊണ്ടുവന്നത് ഇപ്പോൾ മാത്രമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയതലത്തിൽ എല്ലാവിഭാഗം ജനങ്ങളേയും അണിനിരത്തി വിപുലമായ പ്രക്ഷോഭം നടത്തുമെന്നും ആന്റണി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here