Advertisement

‘ഫ്‌ളവേഴ്‌സ് ന്യൂ ഇയർ ബ്ലാസ്റ്റ്’ ഇന്ന്; പുതുവർഷത്തെ വരവേൽക്കാം ഫ്‌ളവേഴ്‌സിനൊപ്പം

December 28, 2019
Google News 2 minutes Read

പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കാൻ തയാറെടുക്കുന്നവർക്കായി ഫ്ളവേഴ്സ് ഒരുക്കുന്ന സംഗീതവിരുന്ന് ഇന്ന് അരങ്ങിലെത്തും. എറണാകുളം തേവരയിലെ സേക്രട്ട് ഹാർട്ട് കോളജ് മൈതാനത്തിൽ വൈകീട്ട് 6.30നാണ് ‘ഫ്‌ളവേഴ്‌സ് ന്യൂ ഇയർ ബ്ലാസ്റ്റ്’ അരങ്ങേറുക. പ്രേക്ഷകർക്ക് വേണ്ടി മനം മയക്കുന്ന താളമേളമൊരുക്കാൻ നിരവധി പ്രതിഭകളാണ് ന്യൂ ഇയർ ബ്ലാസ്റ്റിലുള്ളത്.

Read Also: പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കാം; ‘ഫ്ളവേഴ്സ് ന്യൂ ഇയർ ബ്ലാസ്റ്റ്’നാളെ

കൈവിരലുകളിൽ അത്ഭുതങ്ങൾ തീർക്കുന്ന സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസിയും സംഘവുമാണ് ഫ്‌ളവേഴ്‌സ് ന്യൂ ഇയർ ബ്ലാസ്റ്റിലെ പ്രധാന ആകർഷണം. ഇതിന് പുറമെ, ആലാപന മാധുരികൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശക്തിശ്രീ ഗോപാലൻ, കാവ്യ അജിത്ത്, ഗൗരി ലക്ഷ്മി, ശ്രീനാഥ് ശിവശങ്കരൻ തുടങ്ങിയവരും ഫ്‌ളവേഴ്‌സ് ന്യൂ ഇയർ ബ്ലാസ്റ്റിന്റെ മാറ്റു കൂട്ടുന്നു.

കാണികളുടെ സിരകളിൽ താളാത്മകമായ സംഗീതത്തിന്റെ ലഹരി നിറയ്ക്കാൻ ‘ഡിജെ’ രംഗത്ത് ശ്രദ്ധേയമായ യുബിസ് എം യൂസഫും ഭാര്യ ദിയ യുബിസും ചേർന്നൊരുക്കുന്ന ‘ഡിജെ’പെർഫോമൻസുമുണ്ട് ഫ്‌ളവേഴ്‌സ് ന്യൂ ഇയർ ബ്ലാസ്റ്റിൽ.

കാതിന് ഇമ്പമേകുന്ന ഗാനങ്ങളുടെയും താളമേളത്തിന്റെയും പശ്ചാത്തലത്തിൽ നൃത്തം ചെയ്യാനും കാണികൾക്ക് അവസരമുണ്ട്. ഒപ്പം രുചി വൈവിധ്യങ്ങൾ ചേർന്ന മനോഹര ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റ് മുഖേനയാണ് പ്രവേശനം.

 

 

flowers new year blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here