Advertisement

ജീവൻ നിലനിർത്താനായി സുമനസുകളുടെ കനിവ് തേടി അപൂർവ രോഗം ബാധിച്ച പതിനേഴുകാരി

December 28, 2019
Google News 1 minute Read

ജീവൻ നിലനിർത്താനായി സുമനസുകളുടെ കനിവ് തേടി അപൂർവ രോഗം ബാധിച്ച പതിനേഴുകാരി. ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ജൈസൺ തോമസിന്റെ മകൾ സാന്ദ്ര ജൈസണാണ് ഹെനോച്ച് സ്‌കോളിൻ പർപ്പ്യൂറ എന്ന അപൂർവ രോഗം ബാധിച്ച് സഹായം തേടുന്നത്. രോഗം ഗുരുതരമായ അവസ്ഥ ബാധിച്ച കുട്ടിയുടെ ഇരു വൃക്കകളും തകരാറിലായി.

ഡയാലിസിസാണ് പതിനേഴുകാരിയുടെ ജീവൻ പിടിച്ചുനിർത്തുന്നത്. കുട്ടിക്ക് നടക്കാൻ പോലുമാവുന്നില്ല. പഠനത്തിൽ മിടുക്കിയായ സാന്ദ്ര ദിവസവും 11 മണിക്കൂർ ഡയായിസിസിനായി ചെലവഴിച്ചാണിപ്പോൾ ജീവൻ നിലനിർത്തുന്നത്.

2014ൽ തൊലിപ്പുറമെയുള്ള പാടുകളുടെ രൂപത്തിലാണ് രോഗം പ്രത്യക്ഷപ്പെട്ടത്. പിന്നീട് പതിയെ രോഗം വൃക്കകളെ ബാധിച്ചു. ഇപ്പോൾ ഇരുവൃക്കകളുടെയും പ്രവർത്തനം പൂർണമായി നിലച്ച അവസ്ഥയിലാണ്. ഇനി വൃക്ക മാറ്റിവെക്കല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടർ സന്ദീപ് വർമ പറയുന്നു. ഇതിനായി ഭീമമായ തുക വേണ്ടി വരും. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കൈയിലുള്ള സമ്പാദ്യം മുഴുവൻ മാതാപിതാക്കൾ മകളുടെ ചികിത്സക്കായി ചെലവഴിച്ചു. രണ്ടാഴ്ചയ്ക്ക് ചികിത്സാ ചെലവ് 50 ലക്ഷത്തോളം രൂപ വരുന്നുണ്ട്. സാന്ദ്രയുടെ പേരിൽ കാനറാ ബാങ്കിന്റെ അടൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് വിവരങ്ങൾ ചുവടെ,

സാന്ദ്ര ആൻ ജൈസൺ
അക്കൗണ്ട് നമ്പർ: 2357104013437
കാനറാ ബാങ്ക് അടൂർ ശാഖ
ഐഎഫ്എസ്‌സി കോഡ്: cnrb0002357
ഫോൺ നമ്പർ: 00971567610747

 

 

girl with rare disease seeks help

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here