അബ്ദെലാസിസ് ജെറാഡ് പുതിയ അൾജീരിയൻ പ്രധാന മന്ത്രി

അൾജീരിയയുടെ പുതിയ പ്രധാനമന്ത്രിയായി അബ്ദെലാസിസ് ജെറാഡ് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് അബ്ദുൽമദ്ജിദ് ടെബ്ബൗണാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്.
നിലവിലെ ഇടക്കാല പ്രധാനമന്ത്രിയായിരുന്ന സാബ്രി ബൗക്കാദൂമിന് പകരക്കാരനായാണ് അബ്ദെലാസിസ് ജെറാഡിന്റെ നിയമനം. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് പ്രസിഡന്റ് ജെറാഡിനെ ചുമതലപ്പെടുത്തിയതായി സിൻഹുവ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് സ്റ്റേറ്റ് റേഡിയോ ചാനൽ റിപ്പോർട്ട് ചെയ്തു. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ അധികാരികൾ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് തന്റെ ആദ്യപരസ്യ പ്രസ്താവനയിലൂടെ അബ്ദെലാസിസ് ജെറാഡ് അറിയിച്ചു.
സാമൂഹികസാമ്പത്തിക വെല്ലുവിളികളെ നേരിടാൻ അൾജീരിയയിലെ ജനങ്ങളെ പ്രാപ്തരാക്കുമെന്നും ജെറാഡ് കൂട്ടിച്ചേർത്തു. 1994 മുതൽ 1997 വരെ ലിയാമിൻ സീറോവൽ പ്രസിഡന്റായിരുന്ന കാലത്ത് സെക്രട്ടറി ജനറലായും, 1992 മുതൽ 1994 വരെ അന്നത്തെ ഇടക്കാല പ്രസിഡന്റ് അലി കാഫിയുടെ നയതന്ത്ര ഉപദേശകനായും ജെറാഡ് പ്രവർത്തിച്ചിട്ടുണ്ട്.
Story Highlights- Prime Minister, Algerian
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here