Advertisement

പൗരത്വ നിയമ ഭേദഗതി; പ്രമേയം പാസാക്കാൻ സർക്കാർ നീക്കം

December 29, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയേക്കും. ഇതിനായി അടിയന്തര സഭാ സമ്മേളനം വിളിച്ചു ചേർക്കാനാണ് സർക്കാർ നീക്കം .

പൗരത്വ നിയമ ഭേദഗതിക്ക് കേരളം എതിരെന്ന സന്ദേശം നൽകാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് സംസ്ഥാന സർക്കാർ. നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്ന കാര്യമാണ് സർക്കാരിന്റെ സജീവ പരിഗണനയിലുളളത്. പട്ടികജാതി- പട്ടിക വർഗ വിഭാഗങ്ങൾക്ക് ലോക്‌സഭയിലും നിയമസഭകളിലും സംവരണം പത്തു വർഷത്തേക്ക് കൂടി നീട്ടിയ കേന്ദ്ര തീരുമാനത്തിന് നിയമസഭയുടെ അംഗീകാരം നൽകേണ്ടതുണ്ട്. ഇതിനായി സഭാ സമ്മേളനം ചേരും.

ഇന്ന് വൈകിട്ട് 3 മണിക്ക് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം സഭാ സമ്മേളനത്തിൽ തീയതി നിശ്ചയിക്കും. സമ്മേളനത്തിൽ പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കാനാണ് സർക്കാർ നീക്കം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണ പ്രതിപക്ഷ നേതാക്കൾ സംയുക്ത ധർണ നടത്തിയിരുന്നു. പിന്നാലെ മുഖ്യമന്ത്രി സർവകക്ഷി യോഗവും മത – സാമൂഹ്യ സംഘടന നേതാക്കളുടെ യോഗവും വിളിച്ചു. ഇതിന്റെ തുടർച്ചയായി നിയമസഭയുടെ പൊതുവികാരവും നിയമ ഭേദഗതിക്ക് എതിരെന്ന് അറിയിക്കുകയാണ് സർക്കാർ ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here