ഈജിപ്റ്റിൽ റോഡപകടം; 28 മരണം

ഈജിപ്റ്റിൽ രണ്ടിടങ്ങളിലായി നടന്ന റോഡപകടങ്ങളിൽ 28 മരണം. വസ്ത്രനിർമാണ ഫാക്ടറിയിലെ തൊഴിലാളികളും വിനോദസഞ്ചാരികളുമാണ് അപകടത്തിൽപ്പെട്ടത്. ഇരുപതോളം പേർക്ക് അപകടത്തിൽ പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഈജിപ്റ്റിലെ സൂയിസ് കനാൽ നഗരത്തിലും കിഴക്കൻ കെയ്‌റോയിലുമാണ് അപകടമുണ്ടായത്. കിഴക്കൻ കെയ്‌റോയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസുകളും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചതിന് തൊട്ടുപിന്നാലെ സൂയിസ് കനാൽ നഗരത്തിലും അപകടമുണ്ടായത്.
വസ്ത്രനിർമ്മാണ ഫാക്ടറിയിലെ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മിനി ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ടിടങ്ങളിലായി നടന്ന റോഡപകടങ്ങളിൽ 22 പുരുഷന്മാരും 6 സ്ത്രീകളുമുൾപ്പെടെയുള്ളവർ മരിക്കുകയും എട്ടോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഈജിപ്റ്റുകാരായ ബസ് ഡ്രൈവർ, ടൂറിസ്റ്റ് ഗൈഡ്, സെക്യൂരിറ്റി എന്നിവരെ കൂടാതെ ഒരു മലേഷ്യൻ സ്വദേശിയും മറ്റൊരു ഇന്ത്യക്കാരനും അപകടത്തിൽ മരിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. അപകടത്തിന്റെ കാരണം വ്യക്തമല്ല. റോഡുകളുടെ ശോചനീയവസ്ഥയാണ് ഈജിപ്റ്റിൽ തുടർച്ചയായി നടക്കുന്ന റോഡപകടങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.
Story Highlights- Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here