ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ദ് സോറൻ സത്യപ്രതിജ്ഞ ചെയ്തു

ജാർഖണ്ഡിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രി ഹേമന്ദ് സോറൻ സത്യപ്രതിജ്ഞ ചെയ്തു. റാഞ്ചിയിലെ മൊറാബാദി മൈതാനത്തായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. ഗവർണ്ണർ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
Jharkhand: Rahul Gandhi, Rajasthan CM Ashok Gehlot, Chhattisgarh Chief Minister Bhupesh Baghel & DMK President MK Stalin at the oath-taking ceremony of Jharkhand CM designate Hemant Soren, in Ranchi. pic.twitter.com/PAebDpNypK
— ANI (@ANI) December 29, 2019
ഹേമന്ദ് സോറനു പുറമേ മൂന്ന് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ രാഹുൽ ഗാന്ധി, മമതാ ബാനർജി, സിതാറും യെച്ചൂരി തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് 44 കാരനായ ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ദ് സോറൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.
ജാർഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ രമേശ്വർ ഒറാവോൺ, കോൺഗ്രസ് നേതാവ് അലാംഗിർ അലാം ആർജെഡി നേതാവ് സത്യാനന്ദ് ബോഗ്ദ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്ത് പൗരത്വ ദേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രയേമായത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ, സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ഡി രാജ, ആർജെഡി നേതാവ് തേജസ്വിനി യാദവ് മുഖ്യമന്ത്രിമാരായ മമതാ ബാനർജി, കമൽനാഥ്, ഭൂപേഷ് ഭാഗൽ തുടങ്ങിയവരും പങ്കെടുത്തു.
അച്ഛൻ ഷിബു സോറനും ചടങ്ങിനെത്തി. 11 അംഗ മന്ത്രി സഭയാണെന്നാണ് വിവരം. 81 അംഗ നിയമ സഭയിൽ ജെഎംഎം 30, കോൺഗ്രസ് 16, ആർജെഡി 1 എന്നിങ്ങനെയാണ് സീറ്റ് നില. ജെവിഎമ്മിന്റെ 3 അംഗങ്ങളുടെ പിന്തുണയും സർക്കാറിനുണ്ട്.
Story highlight: Jharkhand, eleventh chief minister, Hemant Soren
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here