‘ഇവർക്ക് മുസ്ലിങ്ങളെ ഇഷ്ടമല്ല’; പൗരത്വ നിയമഭേദഗതി മുസ്ലിം വിരുദ്ധമെന്ന് ശ്യാം പുഷ്കരൻ

പൗരത്വ നിയമഭേദഗതി മുസ്ലിം വിരുദ്ധമാണെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ‘ശ്യാം പുഷ്കരൻ നൈറ്റ്സ്’ എന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സഹോദരങ്ങൾ കൊല ചെയ്യപ്പെടുമ്പോൾ നമുക്ക് മാറി നിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
“എല്ലാവര്‍ക്കും അറിയാമല്ലോ, പച്ചക്കുള്ള മുസ്ലിം വിരോധമാണ് വേറൊന്നുമല്ല. ഇവര്‍ കുറേ നാളായിട്ട് അത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. വേറെ ഒരു പാട് കാര്യങ്ങളൊന്നും പറയേണ്ടതില്ല, ഇവര്‍ക്ക് മുസ്ലിങ്ങളെ ഇഷ്ടമല്ല. അത് തന്നെയാണ് എനിക്ക് തോന്നുന്നത്. മുസ്ലീങ്ങളെ കൊല ചെയ്യുമ്പോള്‍ നോക്കി നില്‍ക്കാന്‍ ആവില്ല. അവിടെ നിഷ്പക്ഷതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.”- ശ്യാം പുഷ്കരൻ പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധ റാലിയിലും ലോങ് മാർച്ചിലും പങ്കെടുത്ത ശ്യാം പുഷ്കരൻ മുൻപും സിഎഎക്കും എൻആർസിക്കുമെതിരെ രംഗത്തു വന്നിരുന്നു.
ഡയലോഗ് ഫിലിം സൊസൈറ്റിയുടെ കീഴിൽ നടക്കുന്ന അഞ്ചാമത് ഡയലോഗ് ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായാണ് ശ്യാം പുഷ്കരൻ നൈറ്റ്സ് സംഘടിപ്പിച്ചത്. ഒറ്റപ്പാലം ലക്ഷ്മി തിയറ്ററിൽ വെച്ച് 2020 ജനുവരി 9ആം തിയതി മുതൽ 12ആം തിയതി വരെയാണ് അഞ്ചാമത് ഡയലോഗ് ചലച്ചിത്രോത്സവം.
Story Highlights: Syam Pushkaran, CAA, NRC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here