‘ദൈനംദിന രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാനുള്ളതല്ല ഭരണഘടനാ പദവി’: ഗവർണർക്കെതിരെ എ വിജയരാഘവൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ദൈനംദിന രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാനുള്ളതല്ല ഭരണഘടനാ പദവിയെന്ന് വിജയരാഘവൻ പറഞ്ഞു. ഗവർണർ സ്ഥാനത്ത് ഇരുന്നുള്ള അഭിപ്രായ പ്രകടനം രാഷട്രീയക്കാരന്റേതായി പോയി. കണ്ണൂരിൽ ഗവർണർക്ക് സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.
സർവകക്ഷി യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നെന്ന മുല്ലപ്പള്ളിയുടെ നിലപാട്കോൺഗ്രസിന്റെ മാറ്റ് കുറക്കുന്നതാണ്. മുല്ലപ്പള്ളിയുടെ നിലപാട് കെപിസിസി അധ്യക്ഷ പദവിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും വിജയരാഘവൻ പറഞ്ഞു.
ഗവർണറെ പരിഹസിച്ച് ടി എൻ പ്രതാപൻ എംപിയും രംഗത്തെത്തിയിരുന്നു. ഗവർണർ കൂറ് പുലർത്തേണ്ടത് ഭരണഘടനയോടാണെന്ന് ടി എൻ പ്രതാപൻ പറഞ്ഞു. ഗവർണർ സ്ഥാനം രാജിവച്ച് ആരിഫ് മുഹമ്മദ് ഖാൻ ബിജെപി അധ്യക്ഷനാകുന്നതാകും ഉചിതമെന്നും പ്രതാപൻ പരിഹസിച്ചു.
story highlights- a vijayaraghavan, arif muhammad khan, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here