അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ട്രില്യൻ സമ്പദ്ഘടനയിലേക്കുള്ള റോഡ് മാപ്പുമായി കേന്ദ്രസർക്കാർ

അഞ്ച് ട്രില്യൻ സമ്പദ്ഘടനയിലേക്കുള്ള റോഡ് മാപ്പ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അടിസ്ഥാന സൗകര്യ മേഖലാ വികസന പദ്ധതിയിലൂടെ ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ മേഖലകളിൽ 102 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കും എന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു.
Read Also: ജോലി ഇല്ലാതെയും ശമ്പളം മുടങ്ങിയും പ്രതിസന്ധിയിലായി കൈത്തറി തൊഴിലാളികള്‍
അടിസ്ഥാനസൗകര്യരംഗത്ത് 100 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് സ്വതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 102 ലക്ഷം കോടി സർക്കാർ മുതൽ മുടക്കുന്നത്. പദ്ധതിത്തുകയുടെ 39 ശതമാനം വീതം കേന്ദ്രവും സംസ്ഥാനങ്ങളും ബാക്കി 22 ശതമാനം സ്വകാര്യ മേഖലയും വഹിക്കും.
ഊർജം, റെയിൽവെ, ഗ്രാമീണ ജലസേചനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് പുതിയ പദ്ധതികൾ. സർക്കാർ ലക്ഷ്യമിട്ട അഞ്ച് ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് എത്താൻ അടിസ്ഥാസ വികസന പദ്ധതി വഴി സാധിയ്ക്കും എന്ന് ധനമന്ത്രി അവകാശപ്പെട്ടു.
വലിയ പ്രഖ്യാപനം ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടും ഇത് ഓഹരി വിപണിയിൽ പ്രതിഫലിച്ചില്ല. വർഷത്തിന്റെ അവസാന ദിവസം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്.
economic structure, nirmala sitharaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here