അയോധ്യാ ഭൂമി തർക്കം: മുസ്ലിം പള്ളി നിർമിക്കാനാവശ്യമായ ഭൂമി നിർദേശിച്ച് യുപി സർക്കാർ
അയോധ്യയിൽ മുസ്ലിം പള്ളി നിർമിക്കാനാവശ്യമായ ഭൂമി നിർദേശിച്ച് ഉത്തർപ്രദേശ് സർക്കാർ. സുപ്രിംകോടതി വിധിയിൽ സുന്നി വഖഫ് ബോർഡിന് പള്ളി പണിയാൻ അഞ്ച് ഏക്കർ സ്ഥലം സർക്കാർ കണ്ടെത്തി കൊടുക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് അനുബന്ധമായാണ് നടപടി.
അഞ്ച് സ്ഥലങ്ങളാണ് സർക്കാർ പള്ളി നിർമാണത്തിനായി കണ്ടെത്തിയിട്ടുള്ളത്. കണ്ടെത്തിയ സ്ഥലങ്ങൾ ‘പഞ്ചോക്‌സി പരിക്രമ’ത്തിന് വെളിയിലാണ്. ക്ഷേത്രത്തിന് ചുറ്റും 15 കിലോമീറ്റർ ചുറ്റളവിൽ പരിശുദ്ധമായി കരുതുന്ന സ്ഥലമാണ് ‘പഞ്ചോക്‌സി പരിക്രമ’.
Read Also: ‘അയോധ്യയിൽ നാല് മാസത്തിനുള്ളിൽ രാമക്ഷേത്രം’; രാജ്യം കത്തുമ്പോൾ അമിത് ഷായുടെ പ്രഖ്യാപനം
മിർസാപൂർ, ഷംഷുദ്ദീൻപൂർ, ചന്ദ്പൂർ എന്നിവിടങ്ങളിലെ അഞ്ച് സ്ഥലങ്ങളാണ് സർക്കാർ നിർദിഷ്ട പള്ളി നിർമാണത്തിനായി നിർദേശിച്ചിട്ടുള്ളത്. ട്രസ്റ്റ് രൂപീകരിച്ച് കഴിഞ്ഞാൽ സർക്കാർ ഈ പ്ലോട്ടുകളിൽ ഒന്ന് ബോർഡിന് കൈമാറും. സുന്നി വഖഫ് ബോർഡിനാണ് ട്രസ്റ്റ് രൂപികരിക്കാനുള്ള അധികാരം.
അതേസമയം, സർക്കാർ നൽകുന്ന ഭൂമി ഏറ്റെടുക്കണോ എന്ന കാര്യത്തിൽ വഖഫ് ബോർഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഏറ്റെടുക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിർദേശം. ഉത്തർപ്രദേശ് സർക്കാർ ചെലുത്തുന്ന സമ്മർദത്തിന് ബോർഡ് വിധേയമായാൽ മാർച്ച് മാസത്തോടെ ഭൂമി കൈമാറ്റം നടക്കും.
ayodhya land issue, mosque, utharpradesh govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here