കാസർഗോഡ് പെരുങ്കളിയാട്ട സമാപന ദിവസം ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

കാസർഗോഡ് കല്യോട്ടെ പെരുങ്കളിയാട്ട സമാപന ദിവസം ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. എണ്ണൂറോളം പേർക്ക് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടു.

തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണി മുതലാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി ആളുകൾ എത്തി തുടങ്ങിയത്. പെരുങ്കളിയാട്ടം സമാപിച്ച ഞായറാഴ്ച ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് വിവരം. നിലവിൽ ആരും അഡ്മിറ്റായിട്ടില്ല. പെരിയ, കല്യോട്ട്, ചെറുവത്തൂർ, നീലേശ്വരം, അമ്പലത്തറ എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.

story highlights- food poisoining, kasaragod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top