പുതുവർഷത്തിൽ ജയിൽ വിഭവങ്ങളുടെ വിലയും കൂടും; പുതുക്കിയ വില ഇങ്ങനെ

പുതുവർഷത്തിൽ ട്രെയിൽ ടിക്കറ്റ് വില വർധിച്ചതിന് പിന്നാലെ ജയിൽ വിഭവങ്ങളുടെ വിലയും കൂടുന്നു. വിപണിയിലെ അവശ്യസാധനങ്ങളുടെ വിലക്കയറ്റമാണ് ജയിൽ വിഭവങ്ങളുടെ വിലയും വർധിപ്പിക്കുന്നതിന് കാരണം.
ജനുവരി 1 മുതൽ ജയിലിൽ തടവുകാർ ഉണ്ടാക്കുന്ന ഇഡ്ഢലി മുതൽ ബിരിയാളി വരെയുള്ള വിഭവങ്ങൾക്ക് വില കൂടും. മുമ്പ് രണ്ട് രൂപയായിരുന്നു ഇഡ്ഢലിയുടെ വിലയെങ്കിൽ ഇനി മുതൽ വില മൂന്ന് രൂപയാകും. 22 രൂപയായിരുന്ന ബ്രഡിന് 25 രൂപയാകും. പതിനഞ്ച് രൂപയായിരുന്ന മുട്ടക്കറിക്ക് 20 രൂപയാകും പുതുക്കിയ വില. കപ്പയും ബീഫിനും നേരത്തെ 60 രൂപയായിരുന്നെങ്കിൽ ഇനി അത് 70 രൂപയാകും. ചില്ലി ചിക്കന് 50 രൂപയും, ചിക്കൻ കറിക്ക് 30 രൂപയും, ചിക്കൻ ബിരിയാണിക്ക് 70 രൂപയുമാകും പുതുക്കിയ വില.
Read Also : ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന ഇന്ന് അർധരാത്രി മുതൽ
അതേസമയം, ഏറ്റവും അധികം അവശ്യക്കാരുള്ള ചപ്പാത്തിക്കും വെജിറ്റൽ ബിരിയാണിക്കും പഴയ വില തന്നെ തുടരും. ചപ്പാത്തിക്ക് 20 രൂപയും വെജിറ്റബിൾ ബിരിയാണിക്ക് 40 രൂപയുമാണ് വില.
Story Highlights – Jail , food price
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here