ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ഇലക്ട്രിക് സ്‌കൂട്ടറുകളോടുള്ള ജനപ്രീതി ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതോടെ വിപണിയില്‍ കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനാണ് വാഹന നിര്‍മാതാക്കളുടെ നീക്കം. ഇപ്പോഴിതാ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മഹീന്ദ്ര. മഹീന്ദ്രയുടെ ഗസ്റ്റോ സ്‌കൂട്ടറിന്റെ മോഡലിലാകും ഇലക്ട്രിക് സ്‌കൂട്ടറും എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് കിലോവാട്ടിന്റെ ഇലക്ട്രിക് മോട്ടോറാകും വാഹനത്തിന് ഉണ്ടാവുക. മണിക്കൂറില്‍ 55 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. റിമൂവബിള്‍ ലിഥീയം അയണ്‍ ബാറ്ററി പായ്ക്കാകും വാഹനത്തിന്. 2020 പകുതിയോടെ വാഹനം വിപണിയിലെത്തിയേക്കും. 80,000 രൂപ (ഡല്‍ഹി) യാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More