Advertisement

‘മുണ്ട് ഉടുത്തവരെ കയറ്റിയില്ലെങ്കിലുണ്ടല്ലോ…’ സ്റ്റാർ ഹോട്ടലുകാരോട് കോഴിക്കോട് കോർപറേഷൻ

January 1, 2020
Google News 1 minute Read

മുണ്ട് അടക്കം കേരളീയ സംസ്‌കാരത്തിന്റെ ഭാഗമായ വസ്ത്രങ്ങൾ ധരിച്ചെത്തുന്നവരെ നക്ഷത്ര ഹോട്ടലുകളിൽ നിന്ന് പുറത്താക്കുന്നതിനെതിരെ കോഴിക്കോട് കോർപറേഷൻ. മുണ്ട് ധരിച്ചെത്തുന്നവരെ വിലക്കരുതെന്ന് കോർപറേഷൻ വിജ്ഞാപനം ഇറക്കി. നക്ഷത്ര ഹോട്ടലുകളിൽ മുണ്ടുടുത്തവരെ വിലക്കുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു, ഇതിനെ തുടർന്നാണ് കോർപറേഷന്റെ നടപടി. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗമാണ് വിജ്ഞാപനം പാസാക്കിയത്.

ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരം, സൗകര്യം, എന്നിവ പരിഗണിച്ച് ഭക്ഷ്യവസ്തുക്കളുടെ വില തീരുമാനിക്കാമെന്നും എന്നാൽ നൽകുന്ന സേവനങ്ങളെക്കാൾ കൂടിയ വില ഈടാക്കാൻ അനുവദിക്കില്ലെന്നും വിജ്ഞാപനത്തിലുണ്ട്. പ്രത്യേക വിഭാഗത്തിൽ വരുന്ന ഹോട്ടലുകൾക്ക് ഉയർന്ന നിരക്കീടാക്കാം, എന്നാൽ ഈ ഹോട്ടലുകൾക്കും മാർക്കറ്റ് നിരക്കിനേക്കാൾ 100 ശതമാനത്തിലധികം ഈടാക്കണമെങ്കിൽ പ്രത്യേക അനുമതി വേണമെന്നും കോർപ്പറേഷൻ.

ഹോട്ടലുകളിലെ ഗുണനിലവാരവും ശുചീകരണവും ഉറപ്പാക്കാനും കോർപറേഷൻ തീരുമാനമുണ്ട്. നടപടി ക്രമങ്ങൾ പാലിക്കാത്ത ഹോട്ടലുകളെ നെഗറ്റീവ് പട്ടികയിൽ ഉൾപ്പെടുത്തുമെന്നും 19 ഇരിപ്പിടത്തിൽ കൂടുതലുളള ഭക്ഷണശാലകളിൽ ശുചിമുറി നിർബന്ധമാണെന്നും വിജ്ഞാപനത്തിൽ പറയുന്നു. 30 മുതൽ 40 വരെ ഇരിപ്പിടങ്ങളുളള ഭക്ഷണശാലകൾക്ക് രണ്ട് ശുചിമുറികൾ വേണം. 40 മുതൽ 60 വരെ ഇരിപ്പിടങ്ങളുളള ഭക്ഷണശാലകൾക്ക് മൂന്ന് ശുചിമുറികളും ഉറപ്പാക്കണം.

 

 

 

star hotels, kozhikode corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here