Advertisement

എഞ്ചിൻ ബോക്സിനു മുകളിലിരിക്കാൻ യാത്രക്കാരികൾ തമ്മിൽ അടിപിടി; ഒരാൾക്ക് പരിക്ക്

January 1, 2020
Google News 1 minute Read

എഞ്ചിൻ ബോക്സിനു മുകളിലിരിക്കാൻ യാത്രക്കാരികൾ തമ്മിൽ അടിപിടി. പരസ്പരം തല്ലും കടിയും നടത്തി യുവതികളിൽ ഒരാൾക്ക് പരിക്കേറ്റു. പൊലീസ് ഇടപെട്ടാണ് ഇരുവരും തമ്മിലുള്ള തല്ല് തീർത്തത്. മൂന്നാറിൽ നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിൽ വെച്ചായിരുന്നു സംഭവം.

മറയൂരിൽ വെച്ചാണ് യുവതികൾ തമ്മിൽ തല്ലുകൂടിയത്. നല്ല ആൾത്തിരക്കുണ്ടായിരുന്ന ബസിൽ പലരും സീറ്റില്ലാതെയാണ് യാത്ര ചെയ്തത്. മൂന്നാറിൽ നിന്ന് ഉദുമല്പേട്ടയിലേക്ക് ടിക്കറ്റ് എടുത്ത ദിണ്ഡിഗൽ സ്വദേശിനിയായ വീട്ടമ്മക്ക് മറയൂർ വരെ ഇരിക്കാൻ സീറ്റ് കിട്ടിയില്ല. എഞ്ചിൻ ബോക്സിനു മുകളിൽ സ്ഥലം കണ്ടപ്പോൾ ഇവർ അവിടെ ഇരിക്കാൻ ശ്രമിച്ചു. ഈ സമയം, മറയൂർ സ്വദേശിനിയായ മറ്റൊരു വീട്ടമ്മയും അവിടെ ഇരിക്കാൻ ശ്രമിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കവും അടിപിടിയും തുടങ്ങി. പരസ്പരം മുടിയിൽ കുത്തിപ്പിടിച്ച് വലിക്കുകയും കയ്യിൽ കടിക്കുകയും ചെയ്ത ഇവർ ബസിൽ വലിയ ബഹളമുണ്ടാക്കി. യാത്രക്കാരും കണ്ടക്ടറും ചേർന്ന് ഇവരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടർന്ന് പൊലീസിനെ വിവരമറിയിച്ചതു പ്രകാരം മറയൂര്‍ അഡീഷണല്‍ എസ്‌ഐ അനിലും സംഘവുമെത്തി ഇരു യാത്രക്കാരികളെയും ബസിൽ നിന്ന് ഇറക്കിവിട്ടു. ഇതുനു ശേഷമാണ് വീണ്ടും ബസ് യാത്ര തുടർന്നത്.

Story Highlights: Ladies, Quarrel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here