ഡിപി ത്രിപാഠി അന്തരിച്ചു

മുതിർന്ന എൻസിപി നേതാവ് ദേവി പ്രസാദ് ത്രിപാഠി അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു.

ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് ജനനം. എൻസിപി ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 2012 മുതൽ 2018 വരെ രാജ്യസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

തങ്ങൾക്ക് വഴികാട്ടിയായിരുന്നു ത്രിപാഠിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പറഞ്ഞു. 1973 ൽ ജെഎൻയുവിൽ ചേർന്ന കാലം മുതൽ തങ്ങൾ ഒരുമിച്ചായിരുന്നുവെന്നും ത്രിപാഠിയുടെ വിയോഗം തന്നെ വിഷമിപ്പിക്കുന്നുവെന്നും കേന്ദ്രമന്ത്രി എസ് ജയശങ്കർ പറഞ്ഞു.

 

Story Highights- Obit‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More