Advertisement

‘കണ്ടാൽ നേപ്പാളികളെപ്പോലെയുണ്ട്, പൗരത്വം തെളിയിക്കണം’; സഹോദരിമാർക്ക് പാസ്പോർട്ട് അനുവദിക്കാതെ അധികൃതർ

January 2, 2020
Google News 1 minute Read

കാഴ്ചയിൽ നേപ്പാളികളെപ്പോലെയുണ്ടെന്നാരോപിച്ച് സഹോദരിമാർക്ക് അധികൃതർ പാസ്പോർട്ട് നൽകിയില്ലെന്നു പരാതി. കണ്ടാൽ നേപ്പാളികളെപ്പോലെയുണ്ടെന്നും പൗരത്വം തെളിയിക്കാതെ പാസ്പോർട്ട് നൽകാൻ കഴിയില്ല എന്നും പരഞ്ഞ് അധികൃതർ ഇവരെ മടക്കി അയക്കുകയായിരുന്നു.

ഛണ്ഡീഗഡിലാണ് സംഭവം. സന്തോഷ്, ഹെന്ന എന്നീ സഹോദരിമാർ പാസ്പോർട്ടിന് അപേക്ഷ നൽകാനായി ചെന്നപ്പോഴാണ് അധികൃതർ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. “ഛണ്ഡിഗഡിലെ പാസ്പോർട്ട് ഓഫീസിൽ ചെന്നപ്പോൾ ഞങ്ങൾ നേപ്പാളികളാണെന്ന് അവർ പറഞ്ഞു. പൗരത്വം തെളിയിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.” സഹോദരിമാരിൽ ഒരാൾ പരയുന്നു.

തുടർന്ന് അവർ വിവരം മന്ത്രി അനിൽ വിജിനെ അറിയിച്ചു, മന്ത്രി ഇടപെട്ടതിനെത്തുടർന്നാണ് ഇവർക്ക് പാസ്പോർട്ട് നൽകാനുള്ള നടപടികൾ ആരംഭിച്ചത്. അംബാല പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയും മന്ത്രി ഇടപെട്ടതിനെത്തുടർന്ന് പാസ്പോർട്ട് നൽകാനുള്ള നടപടികൾ തുടങ്ങിയതായി പാസ്പോർട്ട് ഓഫിസ് അറിയിച്ചുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

Story Highlights: Passport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here