വിദ്യാർത്ഥി സമരത്തോട് കണ്ണടക്കുന്നു; ജെഎൻയുവിൽ പുതുക്കിയ ഹോസ്റ്റൽ മാനുവൽ പ്രാബല്യത്തിൽ വന്നു

ജെഎൻയുവിൽ വിദ്യാർത്ഥി സമരം തുടരുന്നതിനിടെ പുതുക്കിയ ഹോസ്റ്റൽ മാനുവൽ പ്രാബല്യത്തിൽ വന്നു. പുതുക്കിയ ഹോസ്റ്റൽ ഫീസ് ഇന്ന് മുതൽ ഇടാക്കി തുടങ്ങും. അതേസമയം ഹോസ്റ്റൽ മാനുവൽ പിൻവലിക്കുന്നത് വരെ സമരം തുടരുമെന് വിദ്യാർത്ഥികൾ അറിയിച്ചു.
പരീക്ഷകൾ ബഹിഷ്കരിച്ചും മറ്റും ആഴ്ചകളായി വിദ്യാർഥികൾ സമരം നടത്തിവരുന്നതിനിടയിലാണ് പുതുക്കിയ ഹോസ്റ്റൽ ഫീസ് നിലവിൽ വന്നത്. അതേസമയം പുതിയ സർക്കുലറിൽ വർധിപ്പിച്ച ഫീസ് ഭാഗികമായി പിൻവലിച്ചിരുന്നു. ആദ്യമായി ഏർപ്പെടുത്തിയ 1700 രൂപ സേവനഫീസും മെഡിക്കൽ ഫീസായി എല്ലാ സെമസ്റ്ററിലും 500 രൂപ ഇടാക്കുമെന്നതും പിൻവലിച്ചു.
Read Also : ജെഎൻയു വിഷയം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെമസ്റ്റർ പരീക്ഷ ബഹിഷ്‌കരിക്കുമെന്ന് വിദ്യാർത്ഥികൾ
ഒറ്റമുറിയുടെ വാടക 20തിൽ നിന്ന് 6oo ആയും രണ്ട് കട്ടിലുള്ള മുറി വാടക 10 ൽ നിന്ന് 300 ആയും വർധിപ്പിച്ചിരുന്നു. ദാരിദ്ര രേഖയിൽ താഴെ ള്ളവർക്ക് യഥാക്രമം 300, 150 ആയി കുറച്ചിരുന്നു.എന്നാൽ പൂർണ്ണമായും ഫീസ് വർധനവ് പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ തീരുമാനം. ഇന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന് വിദ്യാർത്ഥികൾ അറിയിച്ചു.
ശൈത്യകാല സെമസ്റ്റർ രജിസ്ട്രേഷൻ ഇന്നലെ ആരംഭിച്ചു. പ0ന പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തവർക്ക് ചീഫ് പ്രൊജക്ടുടേയും ഐഎച്ച്എയുടേയും അനുമതിയോടെ താത്കാലിക രജിസ്ട്രേഷൻ അനുവദിക്കും.
Story Highlights- JNU, Student Protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here