പിരിവ് നൽകാൻ വിസമ്മതിച്ചതിന് നെഞ്ചിലൂടെ ഓട്ടോ കയറ്റി ഇറക്കി: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍

കൊലപാതക ശ്രമക്കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തിരുവനന്തപുരം പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. പിരിവ് നൽകാത്തതിന് മധ്യവയസ്‌കനെ അക്രമിച്ച് പരുക്കേൽപ്പിച്ചതിനാണ് പാറശാല കാരാളി ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
നവവത്സര ദിവസം രാത്രി പാറശാല സ്വദേശിയും ചക്ക വ്യാപാരിയുമായ സെന്തിലിനെ പ്രദീപ് സംഘം ചേർന്ന് അക്രമിച്ചെന്നാണ് പരാതി. ഇയാളുടെ നെഞ്ചിലൂടെ ഓട്ടോ കയറ്റി ഇറക്കുകയും ആളൊഴിഞ്ഞ പറമ്പിൽ വച്ച് മർദിക്കുകയും ചെയ്തു.
സെന്തിലിന്റെ തുടയെല്ലുകളും വാരിയെല്ലും പൊട്ടിയ നിലയിൽ തിരുവന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 100 രൂപ പിരിവ് ചോദിച്ചപ്പോൾ കൊടുക്കാത്തതിനാണ് അക്രമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
parassala, cpim brach secretary
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here