‘ബില്ല് നടപ്പാക്കലല്ല, മത ധ്രുവീകരണം ഉണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം’; രൺജി പണിക്കർ

പൗരത്വ നിയമഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ രൺജി പണിക്കർ. ബില്ല് നടപ്പാക്കലല്ല, മത ധ്രുവീകരണം ഉണ്ടാക്കലാണ് ബിജെപിയുടെയും മോദിയുടെയും ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതിന് അവർക്ക് സാധിച്ചുവെന്നും കൊച്ചിയിൽ നടന്ന ഒരു സാംസ്കാരിക പരിപാടിക്കിടെ രൺജി പണിക്കർ വിശദീകരിച്ചു.
“പൗരത്വ ഭേദഗതി നിയമം നടപ്പാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. ഈ ബില്ല് നടപ്പാക്കല്‍ അല്ല മോദിയുടെയും ബിജെപിയുടെയും ലക്ഷ്യം. മത ധ്രുവീകരണം രാജ്യത്തുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അത് നേടിക്കഴിഞ്ഞു. ഹിന്ദുവിനെയും മുസ്ലിമിനെയും രണ്ടു ചേരികളിലാക്കുകയാണ് ലക്ഷ്യം. പരസ്പരം ആയുധമെടുക്കുന്ന ജനങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന് അപ്പുറത്ത് മറ്റെന്തെങ്കിലും ലക്ഷ്യം നിയമത്തിന് പിന്നിലുണ്ട് എന്ന് താന്‍ കരുതുന്നില്ല. ജനങ്ങളെ മതപരമായി വിഭജിക്കുന്ന ഈ ശ്രമത്തെ ചെറുക്കണം”- രൺജി പണിക്കർ പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. സിനിമാ മേഖലയിലുള്ളവരും നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു.
Story Highlights: Ranji Panicker, CAA, NRC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here