Advertisement

സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ച് സുഭാഷ് വാസു

January 2, 2020
Google News 0 minutes Read

ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് ചുമതലയൊഴിഞ്ഞു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു കൊടുത്തുകൊണ്ടാണ്‌ രാജി സന്നദ്ധത അറിയിച്ചത്.

ഒന്നാം മോദി സർക്കാറിന്റെ കാലത്ത് ബിഡിജെഎസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളിൽ പ്രധാനപ്പെട്ട ചുമതലയിലൊന്നായ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് 2018ൽലാണ് സുഭാഷ് വാസു നിയമിതനാകുന്നത്. എന്നാൽ, അടുത്തിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു.

തർക്കം രൂക്ഷമായതിനു പിന്നാലെ സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂണിയൻ വെള്ളാപ്പള്ളി നടേശൻ പിരിച്ചു വിട്ടിരുന്നു. ഇതേ തുടർന്ന്, രേഖകൾ മോഷ്ടിച്ചുവെന്നാരോപിച്ച് സുഭാഷ് വാസുവിനെതിരെ താലൂക്ക് യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ പൊലീസിനെ സമീപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here