Advertisement

ഇന്ധന വില വർധനവ്; സർവീസുകൾ നിർത്തിവയ്ക്കാനൊരുങ്ങി സ്വകാര്യ ബസുടമകൾ

January 3, 2020
Google News 0 minutes Read

ഡീസൽ വില വർധനവുൾപ്പടെയുള്ള അധിക ബാധ്യതയെ തുടർന്ന് സ്വകാര്യ ബസുകൾ സർവീസ് നിർത്താൻ തീരുമാനം. പെർമിറ്റ് സറണ്ടർ ചെയ്താണ് ബസുടമകൾ സർവീസ് വ്യാപകമായി നിർത്തലാക്കുന്നത്.

ഡീസലിന്റെ വിലവർധനക്ക് പുറമേ ഇൻഷുറൻസ്, ടയർ തേയ്മാനം, സ്‌പെയർ പാർട്‌സ് എന്നിവയിലുണ്ടായ വർധനവും ബസ് വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പെർമിറ്റ് സറണ്ടർ ചെയ്ത് സർവീസ് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ് ഉടമകൾ.

സ്വകാര്യ ബസുകളുടെ എണ്ണം വർഷം തോറും ഗണ്യമായി കുറയുകയാണ്. സർക്കാർ ബസുടമകളുമായി ചർച്ച നടത്തി നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മുന്നോട്ട്‌വച്ച നിർദേശങ്ങൾ നടപ്പിലാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here