സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനിലെ കാലതാമസം ഒഴിവാക്കും: മന്ത്രി കെ ടി ജലീല്‍

സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനില്‍ കാലതാമസം വരുത്തരുതെന്ന് വൈസ് ചാന്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍. ലോക കേരള സഭയില്‍ ഇതുസംബന്ധിച്ച് ബുദ്ധിമുട്ടുകള്‍ അംഗങ്ങള്‍ ഉന്നയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയച്ചത്.
സമയബന്ധിതമായിത്തന്നെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്താന്‍ സ്ഥിരം സംവിധാനം യൂണിവേഴ്‌സിറ്റികളില്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഒന്നുമുതല്‍ എല്ലാ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനം നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
പ്രതിപക്ഷം ഇല്ലെങ്കിലും ലോക കേരള സഭ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നതാണ് സര്‍ക്കാരിന്റെ താത്പര്യമെന്നും പ്രവാസികള്‍ക്ക് രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നു ദിവസം നീണ്ടുനിന്ന ലോക കേരള സഭാ സമ്മേളനം ഇന്ന് സമാപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here