Advertisement

വയനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ പുള്ളിപ്പുലി വീണു

January 3, 2020
Google News 0 minutes Read

വയനാട് വൈത്തിരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ പുള്ളിപ്പുലി വീണു. വട്ടവയൽ സ്വദേശി ഗോപി എന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി.

അബദ്ധത്തിൽ പുലി കിണറ്റിൽ വീണതാകാമെന്നാണ് വനംവകുപ്പ് കരുതുന്നത്. പുലിക്ക് പരുക്കുകളൊന്നുമില്ലെന്നും കയർ കെട്ടി മുകളിലേക്ക് എടുത്ത് സുരക്ഷിതമായി കാട്ടിലേക്ക് എത്തിക്കുമെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here