Advertisement

വൈസ് ചാൻസലർക്കെതിരെ പരാതി നൽകാൻ എത്തിയ വിദ്യാർത്ഥിനി കസ്റ്റഡിയിൽ

January 3, 2020
Google News 0 minutes Read

എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ പരാതി നൽകാൻ എത്തിയ വിദ്യാർത്ഥിനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാനോ സയൻസിലെ ഗവേഷണ വിദ്യാർത്ഥിനി ദീപ മോഹനനെയാണ് കസ്റ്റഡിയിൽ എടുത്തത്.

എംജി സർവകലാശാലയിലേക്ക് ഗവർണർ എത്തുമെന്നറിഞ്ഞാണ് ദീപ ഇവിടെയെത്തിയത്. ദീപയെ കണ്ട പൊലീസ് വിശദീകരണം തേടി. ഗവർണറെ കാണാനെത്തിയതാണെന്നും വൈസ് ചാൻസലർക്കെതിരെ പരാതി നൽകാനാണെന്നും ദീപ പറഞ്ഞു. തുടർന്ന് ദീപയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വലിച്ചിഴച്ചാണ് വിദ്യാർത്ഥിനിയെ പൊലീസ് ഓഫീസിലേക്ക് എത്തിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here