തലശേരിയില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി

 

കണ്ണൂര്‍ തലശേരിയില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകളും നാടന്‍ ബോംബും പിടികൂടി. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. തലശേരി കുണ്ടുചിറ അണക്കെട്ടിന് സമീപത്തെ പുഴക്കരയില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.

രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകളിലായി കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. ബക്കറ്റുകളില്‍ ബോംബുകള്‍ വച്ച ശേഷം മുകളില്‍ പൂഴി നിറച്ച നിലയിലാണ്. ഒറ്റനോട്ടത്തില്‍ പുഴയില്‍ നിന്ന് മണല്‍ വാരി ബക്കറ്റില്‍ നിറച്ചതാണെന്നേ തോന്നൂ. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് ബോംബുകള്‍ നിര്‍വീര്യമാക്കി. ബോംബുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് വ്യാപക പരിശോധന നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top