ഇന്തോനേഷ്യയിലെ വെള്ളപ്പൊക്കം ; മരണ സംഖ്യ 43 ആയി

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ജനുവരി ഒന്നിന് ആരംഭിച്ച ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. ദേശീയ ദുരന്ത നിവാരണ വകുപ്പിനെ ഉദരിച്ചുകൊണ്ട് ജക്കാര്‍ത്ത പോസ്റ്റാണ് വിഷയം റിപ്പോര്‍ട്ട് ചെയ്തത്.
ജനുവരി ഒന്ന് മുതല്‍ സാധാരണ ലഭിക്കാറുള്ള ശരാശരി മഴയുടെ മൂന്നിരട്ടി പെയ്തതോടെയാണ് ജക്കാര്‍ത്തയും പടിഞ്ഞാറന്‍ ജാവയുമുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായത്. പലയിടങ്ങളിലും നദി കരകവിഞ്ഞൊഴുകിയതോടെ സ്ഥിതിഗതികള്‍ രൂക്ഷമായി. ഗതാഗതസംവിധാനങ്ങള്‍ താറുമാറാകുകയും പല പ്രദേശങ്ങളും ഒറ്റപ്പെടുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ക്ക് പലയിടങ്ങളിലേക്കും എത്താന്‍ കഴിയാത്തതും മരണസംഖ്യ ഉയാരാനിടയാക്കുന്നതായാണ് വിവരം. ടൈഫോയ്ഡ്, കോളറ തുടങ്ങിയ രോഗങ്ങള്‍ പടരാനുള്ള സാഹചര്യമുള്ളതായി ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Story Highlights- The floods in Jakarta, Indonesia, killed 43 people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here