മരട് ഫ്‌ളാറ്റ് പൊളിക്കൽ; സമീപത്ത് നിന്ന് കൂടുതൽ ആളുകൾ വീടൊഴിയുന്നു

മരടിൽ ഫ്‌ളാറ്റുകൾക്ക് സമീപത്ത് നിന്നും കൂടുതൽ ആളുകൾ വീടൊഴിയുന്നു. തിരിച്ച് വരുമ്പോൾ പഴയത് പോലെ വീടെണ്ടാക്കുമെന്ന പ്രതീക്ഷയില്ലാതെയാണ് പലരും വീട് വിട്ട് പോകുന്നത്.
മരപ്പണിക്കാരനായ ബെന്നിയുടെ ഒരായുസ് മുഴുവനുമുള്ള സമ്പാദ്യമാണ് ആൽഫ സെറീന ഫ്‌ളാറ്റിന് സമീപത്തുള്ള വീട്. ഫ്‌ളാറ്റ് തകർക്കാൻ 7 ദിവസം മാത്രം ശേഷിക്കെ ഈ വീടൊഴിഞ്ഞ് പോവുകയാണ് ബെന്നിയും കുടുംബവും. സ്‌ഫോടന ശേഷം തിരികെ വരുമ്പോൾ വീട് പഴയത് പോലെ ഉണ്ടാകുമെന്ന പ്രതീക്ഷ ബെന്നിക്കില്ല. സ്ഥോടനത്തിൽ നാശമുണ്ടാകുമെന്ന് ഭയന്ന് കൂടുതൽ പേർ ഫ്‌ളാറ്റിന് സമീപത്ത് നിന്നും വീടൊഴിയുകയാണ്.
അതേസമയം, സ്ഫോടനമുണ്ടാക്കുമ്പോഴുള്ള പ്രകമ്പനം പഠിക്കാൻ ചെന്നൈ ഐഐടി സംഘം ഫ്ളാറ്റുകൾക്ക് സമീപം പരിശോധന നടത്തി. മരട് ഫ്ളാറ്റ് നിർമാണ കേസിൽ സിപിഐഎം നേതാവും, മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ എ ദേവസിയെ പ്രതിചേർക്കാൻ ക്രൈം ബ്രാഞ്ച് നീക്കം തുടങ്ങി. നിയന്ത്രിത സ്ഫോടനത്തിലൂടെ ആദ്യം തകർക്കുന്ന ഹോളി ഫെയ്ത്ത് ഫ്ളാറ്റിലാണ് സഫോടക വസ്തുക്കൾ നിറച്ച് തുടങ്ങിയത്. 147 സുഷിരങ്ങിൽ ഇന്നും നാളെയുമായി സ്ഫോടക വസ്തുകൾ നിറയ്ക്കും. ഇതിന് ശേഷം വയറുകൾ ഘടിപ്പിച്ച ശേഷം 100 മീറ്റർ അകലെയുള്ള കൺട്രോളിംഗ് യൂണിറ്റുമായി ബന്ധിപ്പിക്കും. മതിയായ സ്ഫോടക വസ്തുക്കൾ ഫ്ളാറ്റിൽ എത്തിച്ച് കഴിഞ്ഞതായി സികെ ഹാർമറി ഉടമ രാജൻ പറഞ്ഞു.
Story Highlights- Maradu Flat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here