Advertisement

കൊൽക്കത്തയിൽ തിരക്കേറിയ ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം

January 4, 2020
Google News 0 minutes Read

കൊൽക്കത്തയിൽ തിരക്കേറിയ ബസിൽ യുവതിയ്ക്ക് നേരെ പീഡന ശ്രമം. കൊൽക്കത്ത പാർക്ക് സ്ട്രീറ്റ് ജവഹർലാൽ നെഹ്റു റോഡിൽവച്ചാണ് സംഭവം നടന്നത്.

ബസിൽ നിന്ന് ഇറങ്ങുകയായിരുന്ന യുവതിയെ ബസിൽ ഉണ്ടായിരുന്ന മധ്യവയസ്‌കൻ അപമര്യാദയായി സ്പർശിക്കുകയായിരുന്നു. ഭയന്നുപോയ യുവതി നിലവിളിച്ചു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥൻ യുവതിയുടെ സഹായത്തിനെത്തി.

ഇതിനിടെ ബസിലെ മറ്റു യാത്രക്കാർ ചേർന്ന് മധ്യവയസ്‌കനെ പിടികൂടിയെങ്കിലും ഇയാൾ അതിവിദഗ്ധമായി കുതറിയോടി. പിന്നീട് ട്രാഫിക് ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here