Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കൽ; സ്‌ഫോടന ദിവസം സുരക്ഷയൊരുക്കുക 1000 പൊലീസുകാർ

January 5, 2020
Google News 1 minute Read

മരടിൽ സുരക്ഷയൊരുക്കാൻ പൊലീസ് ഉന്നതതല യോഗം ചേർന്നു. സ്‌ഫോടനം നടക്കുന്ന ദിവസം 1000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കുക. 11 ആം തിയതി രാവിലെ 8 മണിക്ക് തന്നെ പൊലീസ് നടപടി ആരംഭിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ വിജയ് സാഖറെ.

മരടിൽ സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകൾ തകർക്കുമ്പോൾ സുരക്ഷയും, സംരക്ഷണവും ഉറപ്പാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കൊച്ചി സിറ്റി പൊലീസ്. സിറ്റി പൊലീസ് കമ്മീഷ്ണർ വിജയ് സാഖറെ തന്നെയായിരിക്കും സുരക്ഷാ ചുമതല ഏറ്റെടുക്കുക. ഇക്കാര്യം ചർച്ച ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേർന്നു. സ്‌ഫോടനം നടത്തുന്നതിന്റെ തലേദിവസം തന്നെ സ്ഥലത്ത് പൊലീസ് മോക്ക് ഡ്രിൽ നടത്തും. പതിനൊന്നാം തിയതി രാവിലെ 8 മണിക്ക് തന്നെ പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുമെന്ന് വിജയ് സാഖറെ പറഞ്ഞു.

Read Also : മരട് ഫ്‌ളാറ്റ് പൊളിക്കൽ; സമയക്രമത്തിൽ മാറ്റം

സുരക്ഷാ ചുമതലയ്ക്കായി 1000 പൊലീസുകാരെയായിരിക്കും നിയോഗിക്കുക. സ്‌ഫോടനം നടക്കുന്ന ഫ്‌ളാറ്റിന്റെ 200 മീറ്റർ ചുറ്റളവിൽ നിന്നും പൂർണമായും ആളുകളെ ഒഴിപ്പിക്കും.

Story Highlights- Maradu Flat, Maradu Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here